അറിവിന്‍റെയും അവസരങ്ങളുടെയും പുത്തന്‍ ലോകത്തേയ്ക്ക്

തുറമുഖ ലൊജിസ്റ്റിക്സ്, എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട്, കസ്റ്റംസ്, മാരിടൈം ലോ, അനുബന്ധ മേഖലയില്‍ ലോകത്ത് പ്രതിവര്‍ഷം ഉന്നതവരുമാനമുള്ള ലക്ഷക്കണക്കിന് തൊഴില്‍/സംരംഭ-അവസരങ്ങളാണ് സൃഷ്ടിക്കു ന്നത്. ഇന്ത്യയുടെ തുറമുഖ പദ്ധതികളായ സാഗര്‍മാല, ഭാരതമാല എന്നിവയില്‍ 10 വര്‍ഷത്തിനുള്ളില്‍ പ്രതീക്ഷിക്കുന്നത് 2 കോടി തൊഴിലവസരങ്ങളും (Direct & Indirect) അനേകായിരം കോടി രൂപയുടെ നിക്ഷേപ പദ്ധതികളുമാണ്. ദുബായ് എക്സ്പോ 2020, ഗള്‍ഫ്, മറ്റ് വിദേശരാജ്യങ്ങളില്‍ ദിനംതോറും അനേകം തൊഴില്‍ ബിസിനസ്സ് അവസരങ്ങളാണ് ലോജിസ്റ്റിക്സ് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ വിഴിഞ്ഞം, വല്ലാര്‍പ്പാടം, അഴീക്കല്‍ ഉള്‍പ്പെടെയുള്ള വിവിധ തുറമുഖങ്ങളുടെ പണിപ്പുരയിലും നവീകരണത്തിലു മാണല്ലോ നാമിന്ന്. പ്രസ്തുത മേഖലയിലും വരുംകാലങ്ങളില്‍ പ്രതീക്ഷിക്കുന്നത് അനേകായിരം തൊഴില്‍ ബിസിനസ്സ് അവസരങ്ങളാണ്.

ദേശീയ-അന്തര്‍ദേശീയവ്യാപാരം, അതിന്‍റെ ഗതിവിഗതികള്‍, അവയുടെ കൃത്യമായ പഠനം, അറിവ്, പരിശീലനം, പ്രയോഗികത, നല്ല കമ്മ്യൂണിക്കേഷന്‍ & പ്രസന്‍റേഷന്‍ സ്കില്‍സ് ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങള്‍ ഈ മേഖലയിലേക്ക് കടന്നുവരാന്‍ ആവശ്യമാണ്. എന്തുകൊണ്ടെന്നാല്‍ ദേശീയ-അന്തര്‍ദേശീയ തൊഴില്‍ ബിസിനസ്സ് മാര്‍ക്കറ്റിന് ആവശ്യം കഴിവുറ്റ ڈ’സ്കില്‍ഡ് മാന്‍ പവര്‍’ ആണ്. അല്ലാതെ നിലവാരമില്ലാത്ത പഠനവും, കേവലം സര്‍ട്ടിഫിക്കറ്റ് അല്ല. ആയതിനാല്‍ ഈ മേഖലയിലേയ്ക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ കൃത്യമായ പ്രവര്‍ത്തി പരിചയമുള്ളവരില്‍ നിന്നും പരിശീലനവും, മാര്‍ഗ്ഗനിര്‍ദ്ദേശവും നേടിയെടുക്കുന്നത്, വിജയവും, ലക്ഷ്യവും കൈവരിക്കാന്‍ കൂടുതല്‍ സഹായകരമായിരിക്കും.

പ്രസ്തുത ലക്ഷ്യത്തെ മുന്‍നിര്‍ത്തികൊണ്ട് അംബസാഡേഴ്സ് ഓഫ് ലൊജിസ്റ്റിക്സ് ലോ മാനേജ്മെന്‍റ് എന്ന പബ്ളിക് ട്രസ്റ്റും, ലോകരാജ്യങ്ങളില്‍ രണ്ട് പതിറ്റാണ്ടില്‍ കൂടുതലായി ഈ മേഖലയുടെ വിവിധ തലങ്ങളില്‍ പ്രവൃത്തിപരിചയമുള്ള പ്രവാസി മലയാളിയുടെ സ്ഥാപനമായ-ലൊജിസ്റ്റിക്സ് ലോ & മാനേജ്മെന്‍റ് ട്രെയിനിംഗ് സെന്‍ററും ചേര്‍ന്ന് ലോകോത്തരനിലവാരമുള്ള ക്ലാസ്സുകള്‍, പരിശീലനം, തൊഴില്‍ ബിസിനസ്സ് അവസരങ്ങള്‍ പരിചയപ്പെടുത്തല്‍, പുതിയ ബിസിനസ്സ് തുടങ്ങുവാന്‍ ആവശ്യമായ ബിസിനസ്സ് & ലീഗല്‍ കണ്‍സല്‍ട്ടന്‍സി ഉള്‍പ്പെടെയുള്ള വിവിധ സര്‍വ്വീസുകളും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നു. വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍, യുവതീ-യുവാക്കള്‍, ഐ.റ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, രക്ഷിതാക്കള്‍, സംരംഭകര്‍, മാധ്യമപ്രവര്‍ത്തകര്‍, വക്കീലന്മാര്‍, ഗവണ്‍മെന്‍റ്- പ്രൈവറ്റ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സാമൂഹ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്തുകൊണ്ടാന്നാല്‍ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ധാരാളം അവസരങ്ങള്‍ ഈ മേഖലയിലുണ്ട്. അവ ചെറിയ കാലയളവ് കൊണ്ട് തന്നെ നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ കഴിയും.

ഞങ്ങളുടെ ക്ലാസ്സുകള്‍- സേവനമേഖലകള്‍

o ലോകത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍-ബിസിനസ്സ് സാധ്യതയുള്ള ഷിപ്പിംഗ് & ലോജിസ്റ്റിക്സ്, എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട്, സ്പ്ലൈ ചെയിന്‍ മാനേജ്മെന്‍റ്, കസ്റ്റംസ്, മറൈന്‍ ഇന്‍ഷ്യുറന്‍സ് തുടങ്ങി അനുബന്ധ മേഖലകളില്‍ ലോകോത്തര നിലവാരമുള്ള ക്ലാസ്സുകള്‍, പരിശീലനം, സെമിനാര്‍, വര്‍ക് ഷോപ്പുകള്‍.

o സാഗര്‍മാല, ഭാരതമാല, വിഴിഞ്ഞം, വല്ലാര്‍പ്പാടം, അഴീക്കല്‍ തുടങ്ങിയ വിവിധ തുറമുഖ പദ്ധതികള്‍ യാഥാര്‍ത്ഥ്യം ആകുമ്പോള്‍ തുടങ്ങാന്‍ കഴിയുന്ന വിവിധ ബിസിനസ്സ് വ്യവസായ സംരംഭങ്ങളെക്കുറിച്ചും, നേടാന്‍ കഴിയുന്ന തൊഴില്‍ അവസരങ്ങളെക്കുറിച്ചും പരിചയപ്പെടുത്തി ക്ലാസ്സുകളും, മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കുന്നു.

o ഗള്‍ഫിലും, ദുബായ് എക്സ്പോ 2020, ഷിപ്പിംഗ്- ലോജിസ്റ്റിക്സ്- മേഖലയില്‍ ജോലി കിട്ടാന്‍ സാധ്യതയുള്ള വിവിധ അവസരങ്ങളെ പരിചയപ്പെടുത്തുകയും പരിശീലന ക്ലാസ്സുകള്‍ നല്‍കുകയും ചെയ്യുന്നു.

o എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബിസിനസ്സ് എങ്ങനെ തുടങ്ങാം? അതിനാവശ്യമായ ലൈസന്‍സ് എങ്ങനെ എടുക്കാം? അനുബന്ധ വിഷയങ്ങളില്‍ വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ആൗശെിലൈ ഇീിൗഹെമേിര്യയും നല്‍കുന്നു.

o Maritime Law, Customs Law, Law of the Sea, International Law എന്നിവ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രേത്യക ക്ലാസ്സുകള്‍ നല്‍കുന്നു. റിസര്‍ച്ചിന് വേണ്ടി ലോകോത്തര നിലവാരുമുള്ള ഞങ്ങളുടെ ലൈബ്രറി, നിബന്ധനകള്‍ക്ക് വിധേയമായി ഉപയോഗപ്പെടുത്താവുന്നതാണ്.

o Customs Act, Customs Duty Procedures തുടങ്ങിയ കസ്റ്റംസുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നല്‍കുന്നു. CHA (Customs House Agents) ലൈസന്‍സിന് വേണ്ടി പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പ്രത്യേക പരിശീലനക്ലാസ്സുകള്‍ നല്‍കുന്നു.

o Shipping Line, Shipping Agent, Port Agency, Freight Forwarding, Charter Party, Steve Doring, NVOCC, P& I Club എന്നിവയെക്കുറിച്ച് അറിയുവാന്‍, പഠിക്കുവാന്‍, തൊഴില്‍ നേടാന്‍, ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങുവാനുമുള്ള ക്ലാസ്സുകളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കുന്നു.

o സ്കൂളുകള്‍, കോളേജുകള്‍, സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യാപാര-വ്യവസായ-വാണിജ്യ സ്ഥാപനങ്ങള്‍, കമ്പനികള്‍, മാനേജ്മെന്‍റ് അസോസിയേഷനുകള്‍, റെസിഡന്‍റസ് അസോസിയേഷനുകള്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവടങ്ങളില്‍ തുറമുഖവുമായി ബന്ധപ്പെട്ട സെമിനാറുകള്‍, വര്‍ക്ഷോപ്പുകള്‍, പഠനക്ലാസ്സുകള്‍ എന്നിവ ആവശ്യമായിട്ടുള്ളവര്‍ക്ക് പ്രത്യേക സേവനം നല്‍കുന്നു.

o ഗള്‍ഫില്‍ ജോലി, ബിസിനസ്സ് അന്വേഷിക്കുന്നവര്‍ക്ക് ആവശ്യമായ പരിശീലനക്ലാസ്സുകള്‍, വിസ, എമിഗ്രേഷന്‍, വിവിധ തരം തൊഴില്‍ ബിസിനസ്സ് കരാറുകള്‍, ചതിക്കുഴിയില്‍പ്പെടാതിരിക്കാന്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിഷയങ്ങളില്‍ ക്ലാസ്സുകളും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നു.

o ഇന്ത്യ-ഗള്‍ഫ്, വിദേശരാജ്യങ്ങളില്‍ നിയമപരമായ പ്രശ്നങ്ങളും, പ്രതിസന്ധികളും നേരിടുന്നവര്‍ക്ക് നിയമോപദേശവും, മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കുന്നു.

o LLB യുടെ വിവിധ വിഷയങ്ങളില്‍ ട്യൂഷന്‍ക്ലാസ്സുകള്‍.

തുറമുഖ ലൊജിസ്റ്റിക്സ്, എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട്, ഷിപ്പിംഗ്, കസ്റ്റംസ്, അന്താരാഷ്ട്ര വ്യാപാരം നിയമ മേഖലയില്‍ 25 വര്‍ഷത്തെ ഇന്ത്യയിലും, ലോകരാജ്യങ്ങളിലും പ്രവര്‍ത്തി പരിചയമുള്ള Shri. Nanoo Viswanadhan, (MBA, LLB, PGDSCM, PGD Journalism), Chief Executive Director, Adv. K.J. Thomas M.Com, LLB, Hon. Academic Director & Legal Advisor, Practicing Advocate High court of Kerala, Customs, Mediator of the Indian Institute of Arbitration and Mediation, ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്ത് സേവനങ്ങള്‍ നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *